Image

എബ്രഹാം മാടമാക്കൽ പുരസ്‌കാരം അശോകൻ ചരുവിലിന്

Published on 25 April, 2026
എബ്രഹാം മാടമാക്കൽ പുരസ്‌കാരം അശോകൻ ചരുവിലിന്


കൊച്ചി: കവിയും സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന  എബ്രഹാം മാടമാക്കലിന്റെ സ്മരണാർത്ഥമുള്ള  സാഹിത്യ പുരസ്കാരത്തിന്  പ്രമുഖ സാഹിത്യകാരൻ  അശോകൻ ചരുവിൽ അർഹനായി. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ നവോത്ഥാന സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. മലയാള സാഹിത്യ ലോകത്തിനു വിശിഷ്യ ചെറുകഥാമേഖലയിൽ അശോകൻ ചരുവിൽ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ്  അദ്ദേഹത്തെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് എൻ എസ് കെ ഭാരവാഹികൾ അറിയിച്ചു.

 എൻഎസ്കെ  അവാർഡ് നിർണയ സമിതി യോഗത്തിൽ  കെ എ അലി അക്ബർ അദ്ധ്യക്ഷനായി.  കെ എം ശരത്ചന്ദ്രൻ, തെന്നൽ, ഹെൻട്രി ഷാജൻ, ഡോ.കെ എൻ ജെയിംസ്, അഷ്റഫ് ചുള്ളിക്കൽ, എബി എബ്രഹാം, തോമസ് കൊറശ്ശേരി, ടി. ആർ. ഷിബു എന്നിവർ സംസാരിച്ചു. 

മെയ് 17 ന് വൈകിട്ട് 5 ന് എറണാകുളത്ത് ടി.കെ. രാമകൃഷ്ണൻ കൾചറൽ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പിക്കും.  കെ സച്ചിദാനന്ദൻ, ഡോ. എം ലീലാവതി, എം മുകുന്ദൻ, ടി പത്മനാഭൻ,  പ്രഭാവർമ്മ, എൻ എസ് മാധവൻ, സക്കറിയ എന്നിവർ എബ്രഹാം മാടമാക്കൽ സാഹിത്യ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക