
ഒരേ പേരുകാർ, (ഒരേ ഇനിഷ്യൽസ്) ഒരേ സമയത്ത് പോലും കേരള നിയമസഭയിൽ ഉണ്ടായിട്ടുണ്ട്.
ഒരുപേരിൽ എന്തിരിക്കുന്നുവെന്ന് ചോദിച്ചേക്കാം പക്ഷെ ഒരേ പേരും ഇനിഷ്യൽസും(initials) ഉള്ള രാഷ്ട്രീയക്കാർ കേരള നിയമസഭയിൽ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്.
1957 യിൽ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ ആയിരുന്ന ഒരു ആർ ബാലകൃഷ്ണ പിള്ള (R BALAKRISHNA PILLAI) തിരുവനന്തപുരം ജില്ലയിലെ ആര്യനാട് നിന്നും നിയമസഭാ അംഗമായിരുന്നു.
എന്നാൽ കേരളം മുഴുവൻ അറിയുന്നത് ഇപ്പോഴത്തെ മന്ത്രി ഗണേഷ് കുമാറിന്റെ പിതാവും മുൻ മന്ത്രിയും പാര്ലമെന്റ് അംഗവുമൊക്കെ ആയിരുന്ന ആർ ബാലകൃഷ്ണപിള്ളയെ ആയിരിക്കും. 1960 യിൽ പത്തനാപുരത്തെ നിന്നും ആണ് അദ്യേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. 1977 മുതൽ 29 വർഷങ്ങൾ അദ്യേഹം കൊട്ടാരക്കരയുടെ പ്രതിനിധി ആയിരുന്നു.
അതേപോലെ ഇൻഡ്യ മുഴുവൻ അറിയുന്ന മുൻ മഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ (K KARUNAKARAN) അതേപേരുകാരൻ ആയ ഒരു എം എൽ എ ആദ്യ നിയമസഭയിൽ ഉണ്ടായിരുന്നു. കൊല്ലം ജില്ലയിലെ തൃക്കടവൂർ സംവരണ നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച കമ്മ്യൂണിസ്റ്റ് എം എൽ എ കെ കരുണാകരൻ.
അതുപോലെ മുൻസ്‌പീക്കറും ആറു തവണ എം എൽ എ യുമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് ജി കാർത്തികേയനും (G KARTHIKEYAN) ഉണ്ടായിരുന്നു 1957 യിൽ അതേപേരിൽ ഒരു മുൻഗാമി. -ആ ജി കാർത്തികേയൻ ജയിച്ചത് ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം നിയോജകമണ്ഡലത്തിൽ ആയിരുന്നു. അദ്യേഹവും കമ്മ്യൂണിസ്റ്റ് എം എൽ എ ആയിരുന്നു.
1982 മുതൽ 2006 വരെ ഒരേ പേരിൽ രണ്ടു കെ സീ ജോസഫുമാർ (K C JOSEPH) ഉണ്ടായിരുന്നു. കുട്ടനാടിന്റെ പ്രതിനിധി അന്നത്തെ കേരള കോൺഗ്രസ് നേതാവ് ഡോക്ടർ കെ സീ ജോസെഫും കണ്ണൂർ ഇരിക്കൂറിൽ നിന്നും ജയിച്ചു വന്നിരുന്ന ഡോക്ടർ അല്ലാത്ത കോൺഗ്രസിലെ കെ സീ ജോസെഫും . ആയതിനാൽ അന്നൊക്കെ വാർത്ത മാധ്യമങ്ങളിൽ അവരുടെ പേരുകൾ പരാമർശിക്കുമ്പോൾ ബ്രാക്കറ്റിൽ ഇരിക്കൂർ എന്നോ കുട്ടനാട് എന്നോ പരാമര്ശിക്കുക പതിവായിരുന്നു.
അതേപോലെ 1980 മുതൽ 1982 വരെ കേരള നിയമസഭയിൽ ഒരേസമയം രണ്ടു വി വിജോസഫുമാർ ( V V JOSEPH) ഉണ്ടായിരുന്നു. മുവാറ്റുപുഴയിൽ നിന്നും അന്ന് ജയിച്ചിരുന്ന കേരള കോൺഗ്രസ് (ജോസെഫ് വിഭാഗം) നേതാവ് വി വി ജോസെഫ് , കൂടാതെ കുണ്ടറയെ പ്രതിനിധികരിച്ചിരുന്ന സീ പീ എം എം എൽ വി വി ജോസെഫ് .
മൂവാറ്റുപുഴയിലെ ജോസെഫിന്റെ പുത്രനാണ് മലയാള സിനിമ ലോകത്തെ പ്രശസ്ത സംവിധായകൻ ജിത്തു ജോസെഫ്.
ഇപ്പോഴത്തെ നിയമസഭയിലും ഉണ്ട് രണ്ടു കെ ബാബുമാർ ( K BABU) . മുപ്പതു വർഷങ്ങൾ പൂർത്തി ആക്കി ഈപ്രാവശ്യം മത്സരിക്കാത്ത തൃപ്പുണിത്തുറയുടെ എം എൽ എ കെ ബാബു, കൂടാതെ പാലക്കാട് നെന്മാറ നിന്നുമുള്ള കെ ബാബുവും.
അതേപോലെ പി പി ജോർജ് ( P P GEORGE) എന്ന പേരിൽ വ്യത്യസ്‍ത കാലയളവിൽ രണ്ടു പേര് നിയമസഭയിൽ ഉണ്ടായിരുന്നു. പല പ്രാവശ്യമായി ഒല്ലൂർ, ചാലക്കുടി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളെ പ്രതിനിധികരിച്ച മുൻ മന്ത്രി പി പി ജോർജിനെ ഒരുപക്ഷെ കൂടുതൽ ആളുകൾ അറിയുമായിരിക്കും.
പക്ഷെ 1977 മുതൽ ഏതാണ്ട് രണ്ടു വർഷത്തോളം കോട്ടയം സീറ്റിനെ പ്രതിനിധികരിച്ച സീ പി ഐ നേതാവ് പി പിജോർജിനെ ഇപ്പോൾ അധികം ആളുകൾ ഓർമ്മിക്കുവാൻ സാധ്യതയില്ല. ജോർജ് 1979 യിൽ ചെങ്ങന്നൂരിന് സമീപമുണ്ടായ ഒരു കാർ അപകടത്തിൽ ആണ് മരിച്ചത്.
കെ കെ രാമചന്ദ്രൻ ( K K RAMACHANDRAN ) എന്ന പേരിലും രണ്ടുപേര് വ്യത്യസ്ത കാലയളവിൽ കേരള നിയമസഭയിൽ ഉണ്ടായിരുന്നു. 1980 മുതൽ 2006 വരെ കൽപ്പറ്റ എം എൽ എ ആയിരുന്ന കെ കെ രാമചന്ദ്രനെ `മാസ്റ്റർ' എന്ന് പേരിനൊപ്പം അറിയപ്പെട്ടിരുന്നുവെങ്കിലും രണ്ടുവർഷം മാത്രം ചെങ്ങന്നൂർ മണ്ഡലത്തെ 2016 നും 2018 നും ഇടയിൽ പ്രതിനിധികരിച്ച ആളെ അഡ്വക്കേറ്റ് കെ കെ രാമചന്ദ്രൻ നായർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഒല്ലൂർ നിന്നും സിപിഎം പാർട്ടി പ്രവർത്തകൻ ആയ K M V വാസുദേവൻ എന്ന വ്യക്തി ഈ പോസ്റ്റ് കണ്ട ശേഷം അറിയിച്ചത് ഇപ്പോഴത്തെ പുതുക്കാട് എം എൽ എ K K Ramachandran എന്ന ആള് ആണ് എന്നാണ്.
ഇതേപോലെ തന്നെ പി സി തോമസ് (P C THOMAS) എന്ന പേരിൽ രണ്ട് പേര് നിയമസഭയിൽ ഉണ്ടായിരുന്നു. അതിൽ തിരുവല്ലയിലെ P C Thomas 1979 യില് ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചു, 1980, 1982 തെരഞ്ഞെടുപ്പുകളിലും വിജയിച്ച വ്യക്തി ആയിരുന്നു. 1982 മുതൽ അഞ്ചു വർഷം നിയമസഭയിൽ അദ്ദേഹത്തോടൊപ്പം
കടുത്തുരുത്തിയിൽ നിന്നും ഇടതു സ്വതന്ത്ര്യം സ്ഥാനാർഥി ആയി ജയിച്ച പി സി തോമസും ഉണ്ടായിരുന്നു.
കടുത്തുരുത്തി P C Thomas വീണ്ടും 1987 യിലും ജയിച്ചെങ്കിലും തിരുവല്ലയിലെ P C Thomas അതേ വർഷം ആദ്യമായി രംഗത്തിറങ്ങിയ ജനത പാർട്ടിയിലെ മാത്യൂ T തോമസിനോട് കേവലം 1200 വോട്ടുകൾക്ക് തോറ്റു.
കൗതുകകരം എന്ന് പറയട്ടെ ആ വർഷം വാഴൂർ മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആയി മത്സരിച്ചു തോറ്റത് പിന്നീട് മുവാറ്റുപുഴ നിന്നും 6 തവണ ജയിച്ച കേരള കോൺഗ്രസ് നേതാവ് പി സി തോമസ് ആയിരുന്നു.
പാലക്കാട് നിന്നും ആലത്തൂരിൽ നിന്നും 1967, 1970 വർഷങ്ങളിൽ ഒരേ പേരുള്ള ആളുകൾ (ആർ കൃഷ്ണൻ) എം എൽ എ ആയിരുന്നു. (ഇതറിയിച്ചത് ചെന്നൈയിൽ താമസിക്കുന്ന കൃഷ്ണ പ്രസാദ്).. ഇതിൽ ആലത്തൂർ R Krishnan 1957, 1960, 1965 (നിയമ സഭാ കൂടിയില്ല) വർഷങ്ങളിലുംജയിച്ചിരുന്നു.
2011 യില് തൃക്കരിപ്പൂരും സമീപ മണ്ഡലമായ ഉദുമയിലും K കുഞ്ഞിരാമൻ എന്ന പേരിൽ ഉള്ള ആളുകൾ ആയിരുന്നു M L A. ഇതിൽ തൃക്കരിപ്പൂരിലെ കുഞ്ഞിരാമൻ 2006 യിലും നിയമസഭയിലേക്ക് ജയിച്ചിരുന്നു.
ഇതേപോലെ തന്നെ 1991-2001 ദശകത്തിൽ പാലക്കാട് ജില്ലയിലെ കുഴൽമന്ദം, അന്നത്തെ ഹൊസ്ദുർഗ (ഇപ്പൊൾ കാഞ്ഞങ്ങാട്) മണ്ഡലങ്ങളിൽ M L A ആയിരുന്നത് ഒരേ പേരുകാർ ആണ്.. M Narayanan.