
കൊല്ലം: വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഞാറാക്കാട് സ്വദേശിയായ 85-കാരൻ ബേബി ഫിലിപ്പാണ് മരിച്ചത്. സൂര്യാതാപമേറ്റുള്ള മരണമെന്നാണ് വിവരം. രാവിലെ കൃഷിയിടത്തിലേക്ക് പോയ വയോധികനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റതായാണ് സംശയിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
സംസ്ഥാനത്ത് താപനില വർദ്ധിക്കുകയാണ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.