Image

ഹോർമുസിൽ യൂറോപ്പിന്റെ നടപടി ഉണ്ടാവണമെന്നു യുഎസ് (പിപിഎം)

Published on 25 April, 2026
ഹോർമുസിൽ യൂറോപ്പിന്റെ നടപടി ഉണ്ടാവണമെന്നു യുഎസ് (പിപിഎം)

ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കപ്പൽ ഗതാഗതം സുഗമമാക്കാൻ യൂറോപ്പ് കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്ന് യുഎസ് വാർ സെക്രട്ടറി പീറ്റ് ഹേഗ്സേഥ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിക്കൊണ്ടിരുന്നിട്ടു കാര്യമില്ല.

യുഎസിനേക്കാൾ കൂടുതൽ ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്നത് യൂറോപ്പും ഏഷ്യയുമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇത്രയും കാലം യുഎസ് അവർക്കു സുരക്ഷ ഉറപ്പാക്കി. ആ സൗജന്യം ഇനി പ്രതീക്ഷിക്കേണ്ട."

യൂറോപ്പിൽ ഒരു യോഗം ചേർന്നതാണ് യൂറോപ്പിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി. അതിൽ കാര്യമില്ല. "യൂറോപ്പ് ഗൗരവമായി എന്തെങ്കിലും നടപടി എടുക്കണം."

US tells Europe to act on Iran shipping crisis

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക