Image

ഭീകര ബന്ധമുള്ള വിപ്ലവ സേനാ മേധാവി ഇറാനിൽ അധികാരം കൈയ്യടക്കിയെന്നു റിപ്പോർട്ട് (പിപിഎം)

Published on 23 April, 2026
ഭീകര ബന്ധമുള്ള വിപ്ലവ സേനാ മേധാവി ഇറാനിൽ അധികാരം കൈയ്യടക്കിയെന്നു റിപ്പോർട്ട് (പിപിഎം)

ഇറാനിൽ അധികാരം കൈയ്യടക്കി ഭരണം നടത്തുന്നത് പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി അല്ലെന്നും വിപ്ലവ സേന ഐ ആർ ജി സിയുടെ കമാൻഡർ മേജർ ജനറൽ അഹ്‌മദ്‌ വാഹിദി ആണെന്നും റിപ്പോർട്ട്. മുജ്‌തബയുടെ പിതാവ് ആയത്തൊള്ള അലി ഖമേനായി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ യുഎസ്-ഇസ്രയേലി ആക്രമണങ്ങളിൽ വധിക്കപ്പെട്ട ശേഷം വാഹിദിയാണ് (67) അധികാരം നിയന്ത്രിക്കുന്നത് എന്നു 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ടുകൾ പറയുന്നു.

ഇറാന്റെ സൈനിക നടപടികളും ചർച്ചകളും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. വാഹിദിയുടെ കടുത്ത നിലപാട് മൂലമാണ് ഇറാൻ ചർച്ചയ്ക്കു എത്താത്തത് എന്നാണ് വ്യഖ്യാനം.

പാശ്ചാത്യ ചേരിയുടെ കനത്ത ഉപരോധം നേരിടുന്ന വാഹിദി അർജന്റീനയിൽ 85 പേർ മരിച്ച ഭീകാരക്രമണം ആസൂത്രണം ചെയ്തതായി ആരോപണം നേരിട്ടിരുന്നു. മിതവാദികളെ ഒതുക്കി തീവ്രവാദി വിഭാഗങ്ങൾ ഇറാൻ നേതൃത്വത്തിൽ  മേൽക്കൈ നേടി എന്നതാണു ഇപ്പോഴുള്ള വിലയിരുത്തൽ.

ചർച്ചയും അവരാണ് നിയന്ത്രിക്കുന്നത്. കരാർ ഉണ്ടായാലും അതു നടപ്പാക്കുമ്പോൾ ഈ വിഭാഗത്തിന്റെ നിയന്ത്രണം ഉണ്ടാവാം.

1990കളിൽ ഇറാന്റെ വരേണ്യ സേനയായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡർ ആയിരുന്ന വാഹിദി മിഡിൽ ഈസ്റ്റിൽ ഇറാന്റെ സ്വാധീനം വ്യാപിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. പിന്നീട് ഖാസിം സുലെയ്മാനിയോടൊപ്പം ഇറാന്റെ പ്രോക്സികളായ ഹിസ്‌ബൊള്ള, ഹമാസ്, ഹൂത്തികൾ ഇവരെയൊക്കെ പരിശീലിപ്പിച്ചും പരിപോഷിപ്പിച്ചും ഇരുവരും ഉന്നത സ്‌ഥാനം നേടി. ഡോണൾഡ്‌ ട്രംപിന്റെ ആദ്യ ഭരണകാലത്തു സുലെയ്മാനി വധിക്കപ്പെട്ടപ്പോൾ വാഹിദി തലപ്പത്തു എത്തി.

പ്രതിരോധ, ആഭ്യന്തര വകുപ്പുകളിൽ മന്ത്രി കൂടി ആയതോടെ വാഹിദിക്കു രാഷ്ട്രീയ സ്വാധീനവും ഉണ്ടായി. കഴിഞ്ഞ ഡിസംബറിൽ അലി ഖമേനായി ആണ് അദ്ദേഹത്തെ ഐ ആർ ജി സി ഡെപ്യൂട്ടി ചീഫ് ആയി നിയമിച്ചത്.  

ഐ ആർ ജി സി മേധാവി മുഹമ്മദ് പാക്പൗർ ഖമേനായിക്കൊപ്പം വധിക്കപ്പെട്ടതോടെ വാഹിദി സേനയുടെ തലവനായി.

മുജ്‌തബയെ പരമാധികാരിയായി വാഴിക്കാൻ വാഹിദി മുൻകൈയ്യെടുത്തുവത്രേ. പരമാധികാരി ആയ ശേഷം ആരും കണ്ടിട്ടില്ലാത്ത മുജ്‌തബയ്ക്കു പകരം അധികാരം കൈയ്യടക്കിയത് വാഹിദി ആണ്.  

യുഎസുമായുള്ള ചർച്ചയ്ക്കു സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗർ സോൾഗഡാരെ ഉൾപ്പെടുത്തിയത് വാഹിദി ആണ്.

Terror-designated IRGC chief seen holding control

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക