
തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് നിർമ്മാണശാലയിലുണ്ടായ സ്ഫോടനം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് കാരണമാണോ പൊട്ടിത്തെറിയുണ്ടായതെന്ന് ഉൾപ്പെടെ സംഘം പരിശോധിക്കുന്നുണ്ട്.
അതിനിടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായിട്ടുണ്ട്. സ്ഫോടനമുണ്ടാകാനുള്ള കാരണം എന്താണെന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാകും. വെടിക്കെട്ട് പുരയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്