Image

വിരമിച്ചിട്ട് മൂന്ന് വര്‍ഷം; നക്ഷത്രചിഹ്നമുള്ള കാറില്‍ സഞ്ചരിച്ച് ടോമിന്‍ തച്ചങ്കരി

Published on 22 April, 2026
വിരമിച്ചിട്ട് മൂന്ന് വര്‍ഷം; നക്ഷത്രചിഹ്നമുള്ള കാറില്‍ സഞ്ചരിച്ച് ടോമിന്‍ തച്ചങ്കരി

 

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നക്ഷത്രചിഹ്നമുള്ള കാറില്‍ സഞ്ചരിച്ച് മുന്‍ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി. കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ എത്തുമ്പോഴാണ് ഔദ്യോഗിക വാഹനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ മൂന്ന് നക്ഷത്രമുള്ള കാറില്‍ എത്തിയത്.

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ടോമിന്‍ ജെ.തച്ചങ്കരി ഇന്ന് കോടതിയില്‍ ഹാജരായത്. കെഎല്‍07ഡിഇ 6561 എന്ന നമ്പറിലുള്ള ഇന്നോവ കാറിലാണ് തച്ചങ്കരിയുടെ യാത്ര.

കോടതിയിലെത്തുമ്പോള്‍ നക്ഷത്ര ചിഹ്നം മറച്ചുവച്ച നിലയില്‍ ആയിരുന്നു. മാധ്യമങ്ങള്‍ നിയമലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ നക്ഷത്രചിഹ്നമുള്ള ബോര്‍ഡ് അഴിച്ചുമാറ്റി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക