Image

ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

Published on 22 April, 2026
ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അമര്‍ കോളനി മേഖലയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 22 കാരിയാണ് മരിച്ചത്. ലൈംഗികാതിക്രമത്തിനും ഇവര്‍ ഇരയായിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊലപാതകം.

സംഭവത്തില്‍ ഇവരുടെ വീട്ടിലെ മുന്‍ ജീവനക്കാരനായ 19 കാരനെ പോലീസ് തിരയുന്നു. ഇയാള്‍ ഒളിവിലാണ്. ഒരു മാസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക