
മലപ്പുറം: മലപ്പുറം വെള്ളൂര്‍ റോഡിലെ പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടുത്തം. ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കത്തുന്ന മണം വന്നതോടെ അയല്‍വാസികള്‍ നോക്കുമ്പോഴാണ് തീ കണ്ടത്. കമ്പനിക്കു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനുകള്‍ കൂട്ടിമുട്ടി തീപിടിച്ചതും അത് തെങ്ങോലയില്‍ വീണ് കത്തി പ്ലാന്റിലേക്ക് വീഴുകയുമായിരുന്നു.
ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുക ഉയരുന്നതും പ്ലാസ്റ്റിക കത്തുന്ന മണവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം. കുന്നില്‍പ്രദേശമായതിനല്‍ കാറ്റ് അടിക്കുന്നതും പ്രശ്‌നമുണ്ടാക്കുന്നു. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായെന്ന് പ്രദേശവാസികള്‍ പറയുന്നു.
നേരത്തെ സമീപത്തുള്ള മാലിന്യ പ്ലാന്റിലും സമാനമായ രീതിയില്‍ തീപിടുത്തമുണ്ടായിരുന്നു.