
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'ഭീകരന്‍' പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫുള്‍ ബെഞ്ചിനു മുമ്പാകെയാണ് ബിജെപി പ്രതിനിധി സംഘം ഈ ആവശ്യമുന്നയിപ്പ് നിവേദനം നല്‍കിയത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു, അരുണ്‍ രാം മെഹ്‌വാള്‍ എന്നിവരടങ്ങിയ സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
ഖാര്‍ഗെ നടത്തിയത് ഗുരുതരമായ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണെന്നും അതില്‍ കര്‍ശന നടപടി വേണമെന്നും ബി.ജെ.പി വിശദമായ പരാതിയില്‍ ആവശ്യപ്പെടുന്നു. ഖാര്‍ഗെയുടെ നടപടി ഞെട്ടിക്കുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടക്കാന്‍ പാടില്ലാത്തതുമായിരുന്നു. അതിനാല്‍ അടിയന്തര ഇടപെടല്‍ വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂര്‍ണ്ണ വിശ്വാസമാണെന്നും ബിജെപി പറഞ്ഞു.
എന്നാല്‍ മോദിയെ ഒരിക്കലും ഭീകരന്‍ എന്ന് വിളിച്ചിട്ടില്ലെന്നും ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഭീതിപ്പെടുത്തുകയാണെന്നാണ് താന്‍ പറഞ്ഞതെന്ന് ഖാര്‍ഗെ വിശദീകരിച്ചു.