Image

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ ഹോര്‍മൂസില്‍ കപ്പലിനു നേര്‍ക്ക് ഇറാന്റെ വെടിവയ്പ്

Published on 22 April, 2026
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ ഹോര്‍മൂസില്‍ കപ്പലിനു നേര്‍ക്ക് ഇറാന്റെ വെടിവയ്പ്

 

ലണ്ടന്‍: ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലിനു നേര്‍ക്ക് ഇറാന്‍ വീണ്ടും വെടിവയ്പ് നടത്തി. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ രണ്ടാഴ്ച കൂടി നീട്ടിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് വെടിവയ്പ്. കപ്പലിനു കേടുപാടുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടീഷ് മിലിട്ടറിയുടെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് കോര്‍പറേഷന്‍ സെന്റര്‍ വ്യക്തമാക്കി.

ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആണ് ആക്രമണം നടത്തിയതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് കോര്‍പറേഷന്‍ സെന്റര്‍ പറയുന്നു. രാവിലെ 7.55 ഓടെ എത്തിയ കപ്പലിനു നേര്‍ക്കായിരുന്നു ആദ്യ ആക്രമണം.

വെടിവയ്പിനു മുന്‍പ് ഇറാന്റെ ഭാഗത്തുനിന്ന് ഒരു മുന്നറിയിപ്പും ഉണ്ടായില്ലെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് കോര്‍പറേഷന്‍ സെന്റര്‍ വ്യക്തമാക്കി.

ഒരു ചരക്കു കപ്പലിനു നേര്‍ക്കാണ് രണ്ടാമത്തെ ആക്രമണം. ഈ കപ്പലിനു നാശനഷ്ടമൊന്നുമില്ല. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക