
യുഎസ് കപ്പൽ പട പിടിച്ചെടുത്ത 'ടൗസ്ക' കപ്പൽ വിട്ടു കിട്ടാൻ സഹായിക്കണമെന്ന് ഇറാൻ യുഎൻ അധികൃതരോട് അഭ്യർഥിച്ചു. യുഎന്നിലെ ഇറാൻ അംബാസഡർ ആമിർ സയിദ് ഇരവാണി ആണ് യുഎൻ സെക്രട്ടറി ജനറലിനു കത്തയച്ചത്.
കപ്പലിൽ ക്രൂ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്ക നടത്തുന്ന അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇറാന്റെ വാണിജ്യ കപ്പലുകൾ കരുതിക്കൂട്ടി ആക്രമിക്കയാണ്.
ഗൾഫ് ഓഫ് ഒമാനിൽ വച്ചു 'ടൗസ്ക' പിടിച്ചെടുത്തത് ശത്രുതാപരമായ നടപടിയാണെന്ന് ഇരവാണി ചൂണ്ടിക്കാട്ടി. അത് നിയമവിരുദ്ധവുമാണ്. ക്രൂവിൻറെയും അവരുടെ കുടുംബാംഗങ്ങളുടെയും മേൽ ചുമത്തിയ സമമർദം യുഎസ് നടപടി കൂടുതൽ ഗുരുതരമാക്കുന്നു.
Iran urges UN to press US for release of seized commercial vessel