Image

രണ്ട് വയസ്സുകാരനെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ മാതാപിതാക്കള്‍ക്ക് കഠിനതടവ്

പി. പി. ചെറിയാന്‍ Published on 22 April, 2026
രണ്ട് വയസ്സുകാരനെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ  മാതാപിതാക്കള്‍ക്ക് കഠിനതടവ്

കണക്റ്റിക്കട്ട് : കണക്റ്റിക്കട്ടില്‍ രണ്ട് വയസ്സുകാരനായ മകന്‍ ലിയാം റിവേര ക്രൂരമായ പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് കഠിനതടവ്. കുട്ടിയുടെ അമ്മ ഐറിസ് റിവേര-സാന്റസിന് 20 വര്‍ഷവും പിതാവ് എഡ്ഗര്‍ ഇസ്മലേജിന് 18 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.

ലിയാമിനെ പ്ലാസ്റ്റിക് ബാഗിലാക്കി പാര്‍ക്കില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തില്‍ മാരകമായ പരിക്കുകളും പോഷകാഹാരക്കുറവും ദൃശ്യമായിരുന്നു. കൊലപാതകത്തില്‍ ആര്‍ക്കാണ് നേരിട്ട് പങ്കുള്ളതെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പരമാവധി ശിക്ഷ നല്‍കിയത്. മാതാപിതാക്കളുടെ ക്രൂരതയെ കോടതി അതിശക്തമായി അപലപിച്ചു. മുന്‍പ് കുട്ടിയെ ദത്തെടുത്ത് വളര്‍ത്തിയിരുന്ന വളര്‍ത്തമ്മയുടെ സാക്ഷിമൊഴിയും വിധിയില്‍ നിര്‍ണ്ണായകമായി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക