
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രസിഡന്റ് ട്രംപ് വെടിനിർത്തൽ തുടരുമെന്ന് അറിയിച്ചു. മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്നാണിത്.
ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്ഥാനിലേക്ക് പോകാനിരുന്നതിണെങ്കിലും അത് മാറ്റി വയ്ക്കുകയായിരുന്നു. ചർച്ചകൾക്ക് താത്പര്യമില്ലെന്ന് ഇറാൻ അറിയിച്ചതിനെത്തുടർന്നാണിത്.
ട്രൂത്ത് സോഷ്യലിൽ ആണ് പ്രസിഡന്റ് വെടിനിർത്തൽ തുടരുമെന്ന് പ്രഖ്യാപനം നടത്തിയത്. ഇറാന്റെ "നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിർദ്ദേശം കൊണ്ടുവരുന്നതുവരെ" വെടിനിർത്തൽ പ്രാബല്യത്തിൽ തുടരുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഹോർമുസിലെ നാവിക ബ്ലോക്കേഡ് തുടരും.
ഇറാൻ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചില്ല.
കരാർ ഉണ്ടായില്ലെങ്കിൽ ഇറാനിൽ വ്യാപകമായ ബോംബാക്രമണം നടത്തുമെന്ന് പ്രസിഡന്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.