Image

തൃശൂര്‍ പൂരത്തിനുള്ള ഒരുക്കം: തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയില്‍ തീപിടുത്തം

Published on 21 April, 2026
തൃശൂര്‍ പൂരത്തിനുള്ള ഒരുക്കം: തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയില്‍ തീപിടുത്തം

 

തൃശുര്‍: തൃശുര്‍ പൂരത്തിനുള്ള ഒരുക്കത്തിനിടെ അപകടം. തിരുവമ്പാടി ദേസ്വത്തിനു വേണ്ടിയുള്ള വെടിക്കെട്ട് ഒരുക്കുന്ന വെടിക്കെട്ട് പുരയ്ക്ക് തീപിടുത്തം. വന്‍ സ്‌ഫോടനമുണ്ടായി. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം.

അപകടത്തിന്റെ ആഘാതം വ്യക്തമല്ല. 40 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്ന് പ്രാഥമിക വിവരമുണ്ട്. നിരവധി ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.പരിക്കേറ്റവരെ തൃശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
മുണ്ടത്തിക്കോട് ഒരുപാടശേഖരത്ത് ഒഴിഞ്ഞ പ്രദേശത്താണ് വെടിക്കെട്ട് പുര സ്ഥാപിച്ചിരുന്നത്. വെടിക്കെട്ട് പുരകള്‍ തമ്മില്‍ വലിയ അകലമുള്ളതിനാല്‍ തീ പടര്‍ന്നിട്ടില്ലെന്നാണ് സൂചന. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക