
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരുന്നു. നിര്‍ണായകമായ ഒരു പരാമര്‍ശം ഇതിനിടെ കേസ് പരിഗണിക്കുന്ന വിശാല ബെഞ്ചിലെ ജഡ്ജി നാഗരത്‌നയില്‍ നിന്നുണ്ടായി. ഒരു വിശ്വാസി ഒരിക്കലും യുക്തിയെ ചോദ്യം ചെയ്യുന്നില്ല. അവിശ്വാസി അവിശ്വാസിയായി തുടരുന്നതിനാല്‍ ആചാരത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റീസ് നിരീക്ഷിച്ചു. കേസില്‍ മുന്‍ തന്ത്രി രാജീവ് കണ്ഠരര് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
കേരളത്തിലെ സമൂഹം ആചാരത്തെ മതത്തിന്റെ അവിഭാജ്യഘടകമായി കണക്കാക്കുന്നുവെന്ന് രാജീവ് കണ്ഠരര് ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ വാദം തുടരുകയാണ്.