Image

വൈക്കം സിപിഐ ഓഫീസില്‍ കര്‍ഷകന്റെ ആത്മഹത്യ; പരാതി നല്‍കി പാര്‍ട്ടി

Published on 21 April, 2026
വൈക്കം സിപിഐ ഓഫീസില്‍ കര്‍ഷകന്റെ ആത്മഹത്യ; പരാതി നല്‍കി പാര്‍ട്ടി

 

കോട്ടയം: സിപിഐ  വൈക്കം ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി പാര്‍ട്ടി. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ വൈക്കം മണ്ഡലം സെക്രട്ടറിയാണ് പരാതി നല്‍കിയത്.

ഈ മാസം ആദ്യമാണ് കര്‍ഷകനും സിപിഐ അനുഭാവിയുമായ മക്കന്‍ ചെല്ലപ്പനെ (67) തലയാഴത്തുള്ള സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന്രണ്ടുദിവസം മുമ്പ് ഇദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വൈക്കത്തെ സിപിഐക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വൈക്കത്തെ സിപിഐക്കാണെന്ന് വീഡിയോയില്‍ ചെല്ലപ്പന്‍ പറയുന്നുണ്ട്. തന്നെ സിപിഐക്കാര്‍ ഇല്ലായ്മചെയ്യുമെന്ന് 100 ശതമാനവും തനിക്കറിയാമെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നു.


തന്റെ കാര്‍ഷിക ഗവേഷണങ്ങളെയും നഴ്സറിയെയും തകര്‍ക്കാന്‍ സിപിഐ നേതാക്കള്‍ നിരന്തരം ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. വെന്തകരിയിലെയും കാരപ്പുറത്തെയും കൃഷികള്‍ പലപ്പോഴായി വെട്ടി നശിപ്പിക്കപ്പെട്ടു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ താന്‍തന്നെ കൃഷി നശിപ്പിച്ചതാണെന്ന് രാഷ്ട്രീയക്കാര്‍ പ്രചരിപ്പിച്ചു. 2010-ല്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വൈക്കം താലൂക്ക് ഓഫീസിന് മുന്‍പില്‍ താന്‍ നടത്തിയ നിരാഹാര സമരം സിപിഐയുടെ കൂടുതല്‍ ശത്രുതയ്ക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക