Image

ഗുരുവായൂരപ്പനെ കാണാന്‍ പിണറായി എന്തിനാണ് ദൂതനെ അയക്കുന്നത്: ബി.ഗോപാലകൃഷ്ണന്‍

Published on 21 April, 2026
ഗുരുവായൂരപ്പനെ കാണാന്‍ പിണറായി എന്തിനാണ് ദൂതനെ അയക്കുന്നത്: ബി.ഗോപാലകൃഷ്ണന്‍

 

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് ഗുരുവായുര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതില്‍ പരിഹാസവുമായി ബി.ജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. പിണറായി എന്തിനാണ് ഗുരുവായൂരപ്പനെ കാണാന്‍ ദൂതനെ അയക്കുന്നത്. ഗുരുവായൂരപ്പനെ കണ്ട് കാര്യങ്ങളൊക്കെ പറയണമെങ്കില്‍ പിണറായി വിജയന്‍ നേരിട്ട് വരണം. അല്ലാതെ മകനെ തലയില്‍ മുണ്ടിട്ട് അയക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത്.

ഗുരുവായൂര്‍ മണ്ഡലത്തിലെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിലെ സിസിടിവി കേടായതില്‍ അദ്ദേഹം ആരോപണം ഉയര്‍ത്തി. അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് അട്ടിമറി നടന്നോ എന്ന് സംശയിക്കുന്നു. വലിയ കവര്‍ച്ചകളും മോഷണങ്ങളും നടക്കുമ്പോള്‍ തട്ടിപ്പുകാര്‍ ആദ്യം സിസിടിവി കേടാക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ മുടങ്ങിയതില്‍ യുഡിഎഫ് സ്ഥനാര്‍ത്ഥി റഷീദാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക