Image

സ്‌ട്രോങ് റൂം വിവാദം ഗുരുവായൂരിലും ചിറ്റൂരിലും; സിസിടിവി പ്രവര്‍ത്തിച്ചില്ല

Published on 21 April, 2026
സ്‌ട്രോങ് റൂം വിവാദം ഗുരുവായൂരിലും ചിറ്റൂരിലും; സിസിടിവി പ്രവര്‍ത്തിച്ചില്ല

തൃശൂര്‍: സ്‌ട്രോങ് റൂം വിവാദം ഗുരുവായൂരിലും ചിറ്റൂരിലും. സിസിടിവികള്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് യുഡിഎഫിന്റെ പരാതി. ചിറ്റൂരില്‍ 19ന് പുലര്‍ച്ചെ 12.30ന് സിസിടിവി ദൃശ്യം കാണാതായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷ് അച്യൂതന്‍. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂര്‍ മണ്ഡലത്തിലെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ വൈകിട്ട് 4.30 മുതല്‍ 5.30 വരെ നിലച്ചുവെന്നാണ് യുഡിഎഫിന്റെ പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ സിസിടിവിയുടെ ഡിസ്‌പ്ലേ മറഞ്ഞതാണെന്നും ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ജില്ലാ ഭരണകൂടം പറയുന്നു. ദൃശ്യങ്ങള്‍ പാതിക്കാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് നെന്മാറയിലും സ്‌ട്രോങ് റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതിനു പിന്നാലെയാണ് സിസിടിവി പ്രവര്‍ത്തനരഹിതമായി എന്ന ആരോപണവും ഉയരുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക