
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതോടെ വൈദ്യൂതി ഉപഭോഗത്തിലും വന്‍ കുതിപ്പ്. തിങ്കാളഴ്ച 111.42 ദശലക്ഷം യൂണിറ്റ് ആണ് ഉപഭോഗം. രാത്രികാലങ്ങളില്‍ ആവശ്യമുള്ളത് 5822 മെഗാവാട്ട് വൈദ്യൂതിയാണ്.
ശനിയാഴ്ചയും വെള്ളിയാഴ്ചയും ഉപഭോഗം റെക്കോര്‍ഡില്‍ എത്തി. എന്നാല്‍ മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ വന്നത് ചെറിയ ആശ്വാസം ആയിട്ടുണ്ട്.
പാലക്കാട് കൊല്ലം ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. തിരുവനന്തപുരത്താണ് ചൂട് കുറവ്. 36 ഡിഗ്രി സെല്‍ഷ്യസ്.
ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗത്തിന്റെ മുന്നറിയിപ്പുണ്ട്. താപനില 44 ഡിഗ്രി വരെ ഉയരുമെന്നാണ് സൂചന.