
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വ്യാപകമായി സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കസ്റ്റംസ് റിപ്പോര്‍ട്ട്. ഇന്ത്യ- ഭൂട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ഈ വിലയിരുത്തല്‍. വര്‍ഷത്തില്‍ 1000 കോടിയോളം രൂപയുടെ സിഗരറ്റ് അനധികൃതമായി അതിര്‍ത്തി വഴി കടത്തുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം പശ്ചിമ ബംഗാള്‍ അതിര്‍ത്തിയില്‍ 4 കോടി രൂപയുടെ സിഗരറ്റ് പിടികൂടിയിരുന്നു. സിഗരറ്റ് കള്ളക്കടത്ത് തടയാന്‍ ഇരു രാജ്യങ്ങളുടെയും കസ്റ്റംസ് അധികൃതര്‍ സംയുക്ത നടപടി സ്വീകരിക്കുകയാണ. സിഗരറ്റ് കടത്തുകാരുടെ വിവരങ്ങള്‍ പരസ്പരം കൈമാറി.
ഭൂട്ടാനില്‍ നിന്ന് നികുതിവെട്ടിച്ച് ആഡംബര കാറുകള്‍ കടത്തിയ കേസിനു പിന്നാലെയാണ് സിഗരറ്റ് കള്ളക്കടത്തും പുറത്തുവരുന്നത്. കാര്‍ കള്ളക്കടത്തില്‍ സെലിബ്രിട്ടികള്‍ അടക്കം നടപടികള്‍ നേരിട്ടിരുന്നു.