
ന്യൂയോര്‍ക്ക് : മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനിയും ബ്രോങ്ക്‌സിലെ ഒരു പ്രീ-സ്‌കൂള്‍ സന്ദര്‍ശിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കുട്ടികളോടൊപ്പം പാട്ടുപാടിയും കഥകള്‍ പറഞ്ഞും സമയം ചെലവഴിച്ച ഇരു നേതാക്കളുടെയും ലാളിത്യത്തെ നെറ്റിസണ്‍സ് വാനോളം പുകഴ്ത്തി.
സൗത്ത് ബ്രോങ്ക്‌സിലെ 'ലേണിംഗ് ത്രൂ പ്ലേ' പ്രീ-കെ സെന്ററിലായിരുന്നു ഏപ്രില്‍ 18-ന് ഇരുവരും എത്തിയത്.
കുട്ടികളോടൊപ്പം ചേര്‍ന്ന് 'വീല്‍സ് ഓണ്‍ ദി ബസ്' എന്ന പാട്ട് പാടിയതും കുട്ടികളുടെ തമാശകള്‍ക്ക് ഒബാമ മറുപടി നല്‍കിയതുമാണ് വീഡിയോയില്‍ ശ്രദ്ധേയമായത്.
മംദാനി മേയറായി 100 ദിവസം പൂര്‍ത്തിയാക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. നഗരത്തിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തി.
രാഷ്ട്രീയത്തിനപ്പുറം കുട്ടികളോടുള്ള ഇവരുടെ സ്‌നേഹവും കരുണയും നിറഞ്ഞ പെരുമാറ്റം മികച്ച നേതൃത്വത്തിന് ഉദാഹരണമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.