
വാഷിംഗ്ടൺ ഡിസി (ANI): അമിത മദ്യപാനവും മറ്റും ആരോപിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ച ദി അറ്റ്ലാന്റിക്കിനും റിപ്പോർട്ടർ സാറാ ഫിറ്റ്സ്പാട്രിക്കിനുമെതിരെ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ 250 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു
ഡിസ്ട്രിക്ട് ഓഫ് കൊളംബിയ കോടതിയിൽ ആണ് 19 പേജുള്ള സിവിൽ പരാതി ഫയൽ ചെയ്തത്. പട്ടേലിന്റെ പെരുമാറ്റം, പ്രത്യേകിച്ച് അമിതമായ മദ്യപാനം, ക്രമരഹിതമായ പെരുമാറ്റം എന്നിവ ദേശീയ സുരക്ഷാ പ്രശനം ആയി മാറിയെന്ന് ആരോപിക്കുന്ന ഏപ്രിൽ 17 ലെ റിപ്പോർട്ടിനെതിരിയാൻ കേസ്.
പട്ടേലിന്റെ നേതൃത്വത്തെയും വ്യക്തിപരമായ പെരുമാറ്റത്തെയും കുറിച്ചുള്ള നിരവധി സ്ഫോടനാത്മകമായ അവകാശവാദങ്ങളാണ് റിപ്പോർട്ടിൽ. 2026 ഫെബ്രുവരിയിൽ മിലാനിൽ സ്വർണ്ണ മെഡൽ നേടിയ യുഎസ് പുരുഷ ഒളിമ്പിക് ഹോക്കി ടീമിനൊപ്പം പട്ടേൽ ആഘോഷിക്കുന്നതും ഡിസിയിലെയും ലാസ് വെഗാസിലെയും സ്വകാര്യ ക്ലബ്ബുകളിൽ പട്ടേൽ അമിതമായി മദ്യപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലം സുപ്രധാനമായ പ്രഭാത സമ്മേളനങ്ങൾ മാറ്റി വയ്‌ക്കേണ്ടി വന്നതായും ലേഖനം ആരോപിക്കുന്നു.
മദ്യലഹരിയിൽ ഉറങ്ങിയ പട്ടേലിനെ ബന്ധപ്പെടാൻ വാതിൽ പൊളിച്ച് അകത്തു കയറാൻ വിദഗ്ധ സഹായം തേടിയെന്നും ആരോപിച്ചു.
പ്രസിദ്ധീകരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് എഫ്ബിഐ വ്യക്തമായ നിഷേധങ്ങളും മുന്നറിയിപ്പുകളും നൽകിയെങ്കിലും ദി അറ്റ്ലാന്റിക് അവ അവഗണിച്ചുവെന്ന് മാസിക 'യഥാർത്ഥ ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചുവെന്നും പട്ടേലിന്റെ അറ്റോർണിമാർ വാദിച്ചു.
തന്റെ പ്രശസ്തി നശിപ്പിക്കാനും തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കാനും ഉദ്ദേശിച്ചുള്ള 'ദ്രോഹപരവും അപകീർത്തികരവുമായ ഒരു ലേഖനം' ആണിതെന്ന് പട്ടേൽ ആരോപിച്ചു.
പ്രതികൾക്ക് എഫ്ബിഐ നേതൃത്വത്തെ വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അവർ വ്യാജവും വ്യക്തമായി കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ നിറഞ്ഞ ഒരു ലേഖനം പ്രസിദ്ധീകരിച്ചുകൊണ്ട് നിയമപരിധി ലംഘിച്ചു എന്ന് കേസ് ആരോപിക്കുന്നു.
എന്നാൽ അറ്റലാന്റിക്ക് തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നു. 'കാഷ് പട്ടേലിനെക്കുറിച്ചുള്ള ഞങ്ങളുടെ റിപ്പോർട്ടിംഗിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു, കൂടാതെ ഈ തെറ്റായ കേസിനെതിരെ ദി അറ്റ്ലാന്റിക്കിനെയും ഞങ്ങളുടെ പത്രപ്രവർത്തകരെയും ഞങ്ങൾ ശക്തമായി പ്രതിരോധിക്കും.'