Image

സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്ന് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

Published on 20 April, 2026
 സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്ന്  പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

റായ്പൂര്‍: ഛത്തീസ്ഗഢിലെ ജാഷ്പൂരില്‍ മരത്തിലിടിച്ച് വിമാനം വനമേഖലയില്‍ തകര്‍ന്നു വീവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വകാര്യ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നതെന്നാണ് വിവരം. നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖുരാസഗഢ ഗ്രാമത്തിന് സമീപമുള്ള രതന്‍പഹ്ലി വനത്തിലാണ് അപകടം നടന്നത്.

ഭൂനിരപ്പില്‍ നിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് തൊട്ടുമുമ്പ് ഒറ്റ എഞ്ചിനുള്ള ഒരു ചെറിയ പ്രൊപ്പല്ലര്‍ വിമാനം മരങ്ങള്‍ക്ക് തൊട്ടുമുകളിലൂടെ അസാധാരണമാംവിധം താഴ്ന്ന് പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തക സംഘം തിരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തകായണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, വിമാനാപകടം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക