Image

തൃശൂര്‍ പൂരം കൊടിയേറി

Published on 20 April, 2026
തൃശൂര്‍ പൂരം കൊടിയേറി

തൃശൂ‍‍ർ: തൃശൂരിന്  ഇനി പൂരക്കാലം. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടകക്ഷേത്രങ്ങളിലും പൂരം  കൊടിയേറി. ദേശക്കാരുടെ ആരവങ്ങൾക്കിടയിലാണ് കൊടിയേറ്റം നടന്നത്. ഞായറാഴ്ചയാണ് തൃശൂർ പൂരം.

 രാവിലെ 11 മണിക്കാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റ് നടന്നത്. ഭൂമിപൂജയ്ക്കുശേഷം ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ കൊടി ഉയർത്തി. ക്ഷേത്രത്തിൽ നിന്നുള്ള പൂരപ്പുറപ്പാടിൽ തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റുന്നത്. വലിയ പാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിർത്തിയാണ് പാറമേക്കാവിൽ കൊടിയേറ്റ് നടന്നത്. മാവിലകൊണ്ട് അലങ്കരിച്ച കൊടിമരത്തിൽ സിംഹമുദ്രയുള്ള കൊടിക്കുറ ദേശക്കാർ ഉയർത്തി. തുടർന്ന് പാല മരത്തിലും മണികണ്ഠൻ ആലിലും കൊടി ഉയർന്നു. 

തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും എഴുന്നള്ളിപ്പ് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഘടക ക്ഷേത്രങ്ങളിലും പൂരത്തിന്റെ കൊടിയേറ്റ് നടന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക