Image

സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം; കിളിമാനൂരിൽ വയോധികയ്ക്ക് ദാരുണാന്ത്യം

Published on 20 April, 2026
സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം; കിളിമാനൂരിൽ വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂർ കോടാലിയിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിന്റെ നൊമ്പരം വിട്ടുമാറും മുൻപേ സംസ്ഥാനത്ത് മറ്റൊരു പാമ്പുകടി മരണം കൂടി. തിരുവനന്തപുരം കിളിമാനൂരിൽ വീട്ടുജോലികൾക്കിടെ പാമ്പുകടിയേറ്റ വീട്ടമ്മ മരണപ്പെട്ടു. കിളിമാനൂർ സ്വദേശി സുധർമ്മ (75) ആണ് മരണപ്പെട്ടത്.

​ഇന്ന് രാവിലെ 6.45-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. വീടിനോട് ചേർന്നുള്ള കിണറിന് സമീപം വീട്ടുജോലികൾ ചെയ്യുന്നതിനിടെയാണ് സുധർമ്മയ്ക്ക് പാമ്പുകടിയേറ്റത്. വീട്ടിൽ മകൻ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. പാമ്പുകടിയേറ്റ വിവരം സുധർമ്മ ഉടൻ തന്നെ മകനെ അറിയിച്ചതിനെത്തുടർന്ന്, ബന്ധുക്കൾ ചേർന്ന് അവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

​തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സുധർമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. ഏത് ഇനം പാമ്പാണ് കടിച്ചതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക