Image

സോഷ്യലിസത്തില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കുന്നു: ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മംദാനി

പി പി ചെറിയാന്‍ Published on 20 April, 2026
സോഷ്യലിസത്തില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കുന്നു: ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മംദാനി

ന്യൂയോര്‍ക്ക് : തെരഞ്ഞെടുപ്പിന് മുമ്പത്തേക്കാള്‍ ശക്തമായി താന്‍ സോഷ്യലിസത്തില്‍ വിശ്വസിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനി. സാധാരണക്കാരായ തൊഴിലാളികളുടെ ആവശ്യങ്ങളില്‍ ഊന്നിയുള്ള രാഷ്ട്രീയമാണ് സോഷ്യലിസമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ വാടക വര്‍ദ്ധനവ് മരവിപ്പിക്കുക, ബസ് യാത്ര സൗജന്യമാക്കുക, എല്ലാവര്‍ക്കും സൗജന്യ ശിശുപരിചരണം  ഉറപ്പാക്കുക തുടങ്ങിയവയാണ് തന്റെ ലക്ഷ്യങ്ങളെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

സിറ്റി നേരിടുന്ന $5.4 ബില്യണ്‍ ബജറ്റ് കമ്മി പരിഹരിക്കാന്‍ സമ്പന്നര്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നേരിട്ടുള്ളതും ഫലപ്രദവുമായ ബന്ധമാണ് തനിക്കുള്ളതെന്ന് മംദാനി വെളിപ്പെടുത്തി. ഐസ്  കസ്റ്റഡിയിലായിരുന്ന കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ വിട്ടയക്കുന്നതില്‍ ട്രംപുമായുള്ള കൂടിക്കാഴ്ച സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-20 07:31:51
💥🔥ഒരു ഇസ്ലാമിക്‌ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് NYകിനാശ്ശേരി ആണ് എന്റെ സ്വപ്നം. ഇദ്ദേഹം ഇതു വരെയും ഇറാനെ കുറിച്ച് ഒന്നും ഉരിയാടിയതായി വായിച്ചില്ല, യുദ്ധത്തേക്കുറിച്ചും.{അത് ബുദ്ധി 💪.} നല്ലത് ചെയ്യുന്നവർക്ക് നല്ലതു മാത്രം വരുത്തണേ റബ്ബേ....🔺 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക