
ഭാര്യയുമായി കലഹിച്ച ആർമി വെറ്ററൻ വെടിവച്ചു കൊന്നത് ഏഴു മക്കളെ. ലൂയിസിയാനയിലെ ഷ്റെവർപോർട്ടിൽ ഞായറാഴ്ച്ച കൂട്ടക്കൊലയ്ക്ക് ഇരയായ എട്ടാമത്തെ കുട്ടിയുടെ അങ്കിൾ ആയിരുന്നു പോലീസിന്റെ വെടിയേറ്റു മരിച്ച കൊലയാളി ഷമാർ എൽകിൻസ് (31).
മൂന്നു മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളെ തിരിച്ചറിഞ്ഞത് അവരുടെ അമ്മമാരാണ്. ഒരു അമ്മയ്ക്കു നാലു മക്കൾ. മറ്റു മൂന്നു പേർ എൽകിന്സിനു മറ്റൊരു സ്ത്രീയിൽ ജനിച്ചത്.
എൽകിൻസും ഭാര്യയും കോടതിയിൽ വിവാഹമോചന നടപടികൾക്കു ഹാജരാവാനിരിക്കെയാണ് ഈ കൂട്ടക്കൊല നടന്നതെന്നു കാഡോ പാരിഷ് കോറോണേഴ്‌സ് ഓഫിസ് പറഞ്ഞു. പുലർച്ചെ ആറു മണിക്ക് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി. അതിനെ തുടർന്നാണ് എൽകിൻസ് ഭ്രാന്തു പിടിച്ച പോലെ പാഞ്ഞ് വെടിവയ്‌പ് ആരംഭിച്ചത്.
മരിച്ചവരിൽ അഞ്ചു പെൺകുട്ടികൾ, മൂന്നു ആൺകുട്ടികളും. ഒരാൾ ഒഴികെ എല്ലാവരും വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു. എട്ടാമൻ ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ വീടിനു മുകളിൽ വച്ചാണ് വെടിയേറ്റു വീണത്.
കുട്ടികളുടെ തലയിലാണ് മുൻ സൈനികൻ വെടിവച്ചതെന്നു പോലീസ് എൻ ബി സി ന്യൂസിനോടു പറഞ്ഞു.
കുട്ടികളുടെ അമ്മമ്മാരായ രണ്ടു സ്ത്രീകളെയും എൽകിൻസ് വെടിവച്ചു. ഭാര്യയെ മുഖത്താണ് വെടിവച്ചത്. രണ്ടാമത്തെ സ്ത്രീ അടുത്ത വീട്ടിൽ വച്ച് വെടിയേറ്റ ഗേൾ ഫ്രണ്ട് ആണെന്നു പോലീസ് പറയുന്നു. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഈസ്റ്റർ ദിനത്തിൽ എൽകിൻസ് ഒരു പള്ളിക്കു പുറത്തു ഏഴു കുട്ടികളുടെയും കൂടെ നിന്നു ഫോട്ടോ എടുത്തു സാമൂഹ്യ മാധ്യമത്തിൽ കയറ്റി. എല്ലാവരും ഒന്നിച്ചു പള്ളിയിൽ പോകുന്നത് ഇതാദ്യമാണെന്നു അയാൾ അതിനു താഴെ കുറിച്ചു.
Family conflict led to massacre of kids