Image

കുംഭമേള വൈറൽ പെൺകുട്ടി ​ഗർഭിണി; പൊലീസിനു മുന്നിൽ ഉടൻ ​ഹാജരാകാൻ സാധിക്കില്ലെന്ന് ഭർത്താവ്

Published on 19 April, 2026
കുംഭമേള വൈറൽ പെൺകുട്ടി ​ഗർഭിണി; പൊലീസിനു മുന്നിൽ ഉടൻ ​ഹാജരാകാൻ സാധിക്കില്ലെന്ന് ഭർത്താവ്

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടി ​ഗർഭിണിയാണെന്നും പൊലീസിനു മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ. കുട്ടിയുടെ മാതാപിതാക്കൾ ഫർമാനെതിരെ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടു പോയി വിവാ​ഹം കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിയ്ക്കാണ് പരാതി നൽകിയത്. ഈ പരാതിയിൽ നേരിട്ട് ഹാജരാകാനാണ് പൊലീസ് നിർദ്ദേശം നൽകിയത്.

പിന്നാലെയാണ് ഭാര്യ ​ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഫർമാൻ അറിയിച്ചത്. മധ്യപ്രദേശിലെ ഖർ​ഗോൺ വനിതാ എസ്ഐയെയാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ പെൺകുട്ടിയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശ് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക