Image

ലൂയിസിയാനയിൽ അക്രമി 8 കുട്ടികളെ വെടിവച്ചു കൊന്നു

Published on 19 April, 2026
ലൂയിസിയാനയിൽ അക്രമി 8 കുട്ടികളെ വെടിവച്ചു കൊന്നു

ലൂസിയാനയിലെ ഷ്രെവ്‌പോർട്ടിൽ ഒരു  തോക്കുധാരി തന്റെ 'പിൻതലമുറ ' ലക്ഷ്യം വച്ചുള്ള കൂട്ട വെടിവയ്പ്പിൽ 1 മുതൽ 14 വയസ്സ് വരെ പ്രായമുള്ള 8 കുട്ടികൾ കൊല്ലപ്പെട്ടു.

നഗരത്തിലെ മൂന്ന് വ്യത്യസ്ത വീടുകളിൽ ഈ  ഭ്രാന്തൻ തോക്കുധാരി വെടിയുതിർത്തതിത്.    ഒരു കുഞ്ഞ് ഉൾപ്പെടെയാണ്  എട്ട് കുട്ടികൾ കൊല്ലപ്പെട്ടത് .

ശനിയാഴ്ച രാത്രിയിലെ ഭയാനകമായ രംഗങ്ങൾക്ക് ശേഷം ആകെ 10 പേർക്ക് വെടിയേറ്റു. അതിൽ എട്ട് പേർ മരിച്ചു.

ഇരകളിൽ ചിലർ തോക്കുധാരിയുടെ പിൻതലമുറ  ആണെന്ന് ഷ്രെവ്‌പോർട്ട് പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്രിസ്റ്റഫർ ബോർഡലോൺ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വെടിവയ്പ്പിന് ശേഷം, തോക്കുധാരി   കാർ തട്ടിക്കൊണ്ടുപോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് വെടിവച്ചു കൊന്നു.  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക