Image

വാൻസ്‌ ഇറാൻ ചർച്ചയിൽ യുഎസ് സംഘത്തെ നയിക്കുമെന്നു വൈറ്റ് ഹൗസ് (പിപിഎം)

Published on 19 April, 2026
വാൻസ്‌ ഇറാൻ ചർച്ചയിൽ യുഎസ് സംഘത്തെ നയിക്കുമെന്നു വൈറ്റ് ഹൗസ് (പിപിഎം)

ഇസ്ളാമാബാദിൽ ചൊവാഴ്ച്ച ആരംഭിക്കുന്ന യുഎസ്-ഇറാൻ രണ്ടാം വട്ട ചർച്ചയിലും യുഎസ് സംഘത്തെ നയിക്കുന്നത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ തന്നെ ആയിരിക്കുമെന്നു വൈറ്റ് ഹൗസ് ഞായറാഴ്ച്ച അറിയിച്ചു. സുരക്ഷാ വിഷയങ്ങൾ ഉള്ളതു കൊണ്ടു വാൻസ്‌ ചർച്ചയ്ക്കു പോകുന്നില്ലെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. 

തന്റെ സുഹൃത്ത് സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ഹാറെഡ്‌ കുഷ്‌നർ എന്നിവരാണ് പങ്കെടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ചിന്താക്കുഴപ്പം നിലനിൽക്കെയാണ് വൈറ്റ് ഹൗസ് സ്ഥിരീകരണം എ എഫ് പി വാർത്താ ഏജൻസി പുറത്തു വിട്ടത്.

യുദ്ധത്തെ എതിർത്ത വാൻസ്‌ ആദ്യ റൌണ്ട് ചർച്ചയിൽ വലിയ ഉത്സാഹം കാട്ടിയില്ല എന്ന ആരോപണം ഉയർന്നിരുന്നു.

 

Vance will lead US team, says White House 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക