
കാലടിയിൽ ശ്രീ ശങ്കരജയന്തി 2026 നോടനുബന്ധിച്ച് നടന്ന "ദേവീ ശങ്കരം" നൃത്തശിൽപം കാണികൾക്ക് കണ്ണിനും മനസിനും വിരുന്നായി മാറി. ശനിയാഴ്ച്ച ആദിശങ്കര ജൻമഭൂമി ക്ഷേത്രത്തിൻ്റെ കമനീയ വേദിയിൽ സന്യാസി വര്യൻമാരും ഭക്തജന സഹസ്രങ്ങളും നിറഞ്ഞ സദസിന് മുന്നിലാണ് ദേവീ ശങ്കര നൃത്ത ശിൽപം അരങ്ങേറിയത്. ആദിത്യ സ്‌കൂൾ ഓഫ് ഡാൻസ് മാണിക്യമംഗലം അവതരിപ്പിച്ച ഈ പരിപാടി ഗുരു ഡോ: ലക്ഷ്മി എസ് മേനോൻ ആണ് ചിട്ടപ്പെടുത്തി വേദിയിൽ അവതരിപ്പിച്ചത്.

ആദിശങ്കരൻ മൂകാംബിക ദേവിയെ കേരളത്തിൽ കൊണ്ടുവരുന്നതായിരുന്നു നൃത്ത ശിൽപത്തിൻ്റെ ഇതിവൃത്തം. ഇന്നും നാളെയുമായി നടക്കുന്ന ആഘോഷങ്ങൾക്ക് നാളെയാണ് സമാപനം