Image

'ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലെ കണ്ടത്': കെട്ടിട നിര്‍മാണത്തിന് പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി; മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍

Published on 19 April, 2026
 'ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലെ കണ്ടത്': കെട്ടിട നിര്‍മാണത്തിന്  പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി; മന്ത്രി  രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ അടയാളപ്പെടുത്തിയ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ. രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തൃശൂര്‍കാരനായ പണിക്കാരനെ കിട്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

‘വീടിന് വിള്ളല്‍ ഉണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലെ കണ്ടത്. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തും’,ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം, ടൗൺഷിപ്പിലെ വിള്ളൽ വീണ വീടുകളിൽ നടത്തിയ പരിശോധനയിൽ വെള്ളം കിനിഞ്ഞിറങ്ങിയിട്ടുണ്ടെന്നും എന്നാൽ വിള്ളൽ ഇല്ലെന്നും മന്ത്രി രാജൻ ന്യായീകരിച്ചു. അതേ സമയം മന്ത്രി ചോർച്ച മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് വീടിൻറെ ഉടമസ്ഥൻ നൗഫൽ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക