
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഭരണകൂടത്തിനെതിരെ വിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും ഏപ്രിൽ 29-നകം പോലീസിന് മുന്നിൽ കീഴടങ്ങണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് നാലിന് ശേഷം ആരെയും വെറുതെ വിടില്ലെന്നും മോദി മുന്നറിയിപ്പ് നൽകി.
ബംഗാളിലെ മാഫിയാ സംഘങ്ങളെയും നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നവരെയും ഇനി വെച്ചുപൊറുപ്പിക്കില്ല. തൃണമൂൽ നേതാക്കളുടെ ഇപ്പോഴത്തെ നിലവിളികൾ തോൽവി ഭയന്നുള്ളതാണെന്നും അദ്ദേഹം പരിഹസിച്ചു. വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്തതിലൂടെ ബംഗാളിലെ സ്ത്രീകളെ മമതയും സംഘവും വഞ്ചിച്ചു. കോൺഗ്രസുമായി ചേർന്ന് തൃണമൂൽ നടത്തിയ ഗൂഢാലോചനയ്ക്ക് വോട്ടർമാർ കനത്ത ശിക്ഷ നൽകണം. ബി.ജെ.പി അധികാരത്തിൽ വന്നാൽ സൗജന്യ റേഷൻ, വീട് നിർമ്മാണ സഹായം, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു