Image

ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു; പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘിച്ചെന്ന്‌ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ

Published on 19 April, 2026
ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു; പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘിച്ചെന്ന്‌ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ

തൃശ്ശൂര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസാകാതെ പോയതില്‍ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി.

 തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് പരാതിയില്‍ അനില്‍ അക്കരെ ആരോപിച്ചത്. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

 ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചിരുന്നു. വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
Brahmin Myth 2026-04-19 15:10:36
From 300 CE to 1300 CE, Brahmins were seen as carriers of culture across a vast arc from Afghanistan to Vietnam. Regions adopted Sanskrit, and looked to them for knowledge of refinement—music, dance, architecture, food, and aesthetics. They functioned as transmitters of intellectual and cultural capital. That authority has eroded sharply. Today, Brahmins support goons who dismiss science, abuse English education, and reject critical inquiry. Public discourse is filled with pseudoscience, while political leadership includes figures with little engagement with scholarship. School dropouts who eat 'khaini' in parliament and use abusive language with pride. In this new world order, equality now means foul-mouthed violent hooligans are equated with pandits. The contrast with the earlier image is stark. Religious symbolism has also shifted. Saffron robes and sacred chants have entered arenas of power, commerce, and spectacle. Temples have are now seen as pure profit centres, and music and films are celebrated for making money rather than merit. The language of devotion is now all about spectacle and performance. The old ideal of Saraswati—knowledge, learning, discipline—has given way to Lakshmi—wealth, profit, accumulation. Authority has moved from scholar to trader, from teacher to financier. Power has followed money. Is this Ramrajya of Vashishta, Vishwamitra, or Agastya? It is a different order, though it is loudly proclaimed as continuity. We are told only "woke" people cannot see the beauty of sanatana dharma now visible in paliament. The dissonance is visible, even if denied. The tragedy lies in the collapse of intellectual responsibility. When those who once claimed stewardship of knowledge abandon it, the field is not just neglected—it is stripped, so that no one else may harvest it. -chanakya
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക