Image

ശ്രുതിയുടെ വീടിനായുള്ള അപേക്ഷ തള്ളിയിട്ടില്ല; മന്ത്രി രാജന്‍

Published on 18 April, 2026
ശ്രുതിയുടെ വീടിനായുള്ള അപേക്ഷ തള്ളിയിട്ടില്ല; മന്ത്രി രാജന്‍

കല്‍പ്പറ്റ: ശ്രുതിയുടെ വീടിനായുള്ള അപേക്ഷ തള്ളിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. പതിനഞ്ച് ലക്ഷം രൂപ തിരികെ നല്‍കാമെന്നും കല്‍പ്പറ്റ ടൗണ്‍ഷിപ്പില്‍ വീട് നിര്‍മിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍ ശ്രുതിയുള്‍പ്പടെ മൂന്ന് പേരുണ്ടെന്നും മന്ത്രി അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ശ്രുതിയുടെ അപേക്ഷ തള്ളിയെന്നത് തെരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു.

'ശ്രുതിയുടെ വീട് മാത്രമായിട്ട് തള്ളിയിട്ടില്ല. ക്യാബിനറ്റിന് മുമ്പാകെ 10-ാം തിയ്യതി ശ്രുതി ഉള്‍പ്പടെ മൂന്ന് പേര്‍ 15 ലക്ഷം രൂപ തിരികെ അടയ്ക്കാമെന്നും ഇവിടേക്ക് തിരികെ വരാമെന്നും അപേക്ഷിച്ചതായി അറിയിച്ചിരുന്നു. 104 പേര്‍ പണം വാങ്ങിച്ചു പോയവരാണ്. അവരില്‍ പലരും തിരിച്ചു വന്നേക്കാം. പലരും പറ്റിച്ചതും കബളിപ്പിച്ചതുമൊക്കൊയുള്ളത് വച്ചു നോക്കുമ്പോള്‍'' കെ രാജന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക