Image

‘ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എഴുന്നേറ്റ് നിൽക്കണം, അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോൾ കൈയടിക്കണം'; ഗവർണറുടെ പരിപാടിക്ക് സർക്കുലർ

Published on 18 April, 2026
‘ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും  എഴുന്നേറ്റ് നിൽക്കണം, അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം,  പ്രസംഗം അവസാനിക്കുമ്പോൾ കൈയടിക്കണം'; ഗവർണറുടെ പരിപാടിക്ക് സർക്കുലർ

കാലടി സർവകലാശാലയിൽ നടക്കാനിരിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങളിൽ ഗവർണർ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട്  വിചിത്ര നിര്‍ദേശങ്ങളുമായി സംസ്‌കൃത സര്‍വകലാശാല. ഗവര്‍ണര്‍ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും പ്രസംഗം അവസാനിച്ച ശേഷം നിശ്ചിത രീതിയില്‍ കൈയടി നല്‍കി ആദരവ് പ്രകടിപ്പിക്കണമെന്നുള്ള സര്‍ക്കുലറാണ് സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്നത്. ഗവർണർ ഹാളിലേക്ക് പ്രവേശിക്കുമ്പോഴും പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴും സദസ്സിലുള്ളവർ നിർബന്ധമായും എഴുന്നേറ്റ് നിൽക്കണമെന്നും മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

 കൂടാതെ, ഗവർണറുടെ പ്രസംഗത്തിനിടെ അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കണമെന്നുംനിർദേശമുണ്ട്. ചടങ്ങ് പൂർത്തിയാക്കി ഗവർണർ മടങ്ങുന്നത് വരെ ആരും ഹാൾ വിട്ടു പുറത്തുപോകരുതെന്നും  അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക