Image

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം കൂട്ടി; ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം

Published on 18 April, 2026
കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം കൂട്ടി; ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം

ന്യൂഡൽഹി; കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡി എ) രണ്ട് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനം ഉണ്ടായത്. ഇതോടെ നിലവിലുള്ള 58 ശതമാനത്തിൽ നിന്നും ഡി എ 60 ശതമാനമായി ഉയരും. 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധനവ് നടപ്പിലാക്കുക.

 ഏകദേശം 50.5 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ജനുവരി മുതൽ മാർച്ച് വരെയുള്ള കുടിശ്ശികയും ജീവനക്കാർക്ക് ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിലക്കയറ്റത്തിന് ആനുപാതികമായി വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്ര സർക്കാർ ഡി എ പുതുക്കാറുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക