
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഏപ്രിൽ 18 ശനിയാഴ്ച) രാത്രി 8:30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ വനിതാ സംവരണ ബിൽ തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. പ്രധാനമന്ത്രി എന്താണ് സംസാരിക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ച 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതോടെ പാർലമെന്റിലും നിയമസഭകളിലും വനിതാ സംവരണത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. 2029 മുതൽ നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുന്നതിനും ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമാണ് ബിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സഭയിൽ ഇതിനാവശ്യമായ പിന്തുണ നേടാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല.