Image

ചിക്കാഗോയില്‍ വെടിവെപ്പ്: മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം

പി പി ചെറിയാന്‍ Published on 18 April, 2026
ചിക്കാഗോയില്‍ വെടിവെപ്പ്: മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം

ചിക്കാഗോ: നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വൈകുന്നേരം 4:47-ഓടെ വെസ്റ്റ് മെയ്പോള്‍ അവന്യൂവിലാണ് സംഭവം. റോഡരികില്‍ നിന്നിരുന്ന നാലംഗ സംഘത്തിന് നേരെ വാഹനത്തിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തലയ്ക്ക് വെടിയേറ്റ 32 വയസ്സുകാരിയായ സ്ത്രീ, 36 വയസ്സുകാരന്‍, പേര് വെളിപ്പെടുത്താത്ത മറ്റൊരു പുരുഷന്‍ എന്നിവരാണ് മരിച്ചത്.

35 വയസ്സുകാരനായ പുരുഷന്‍ നിരവധി വെടിയുണ്ടകളേറ്റ നിലയില്‍ ചികിത്സയിലാണ്.

അക്രമികള്‍ വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക