Image

വേള്‍ഡ് കപ്പ് ഫൈനല്‍: യാത്രയ്ക്ക് 150 ഡോളര്‍ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്‌സിയില്‍ പ്രതിഷേധം

പി പി ചെറിയാന്‍ Published on 18 April, 2026
വേള്‍ഡ് കപ്പ് ഫൈനല്‍: യാത്രയ്ക്ക് 150 ഡോളര്‍ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്‌സിയില്‍ പ്രതിഷേധം

ന്യൂവാര്‍ക്ക് : 2026-ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് വേദിയാകുന്ന ന്യൂജേഴ്‌സിയില്‍ യാത്രാനിരക്കിനെച്ചൊല്ലി വന്‍ വിവാദം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്കുള്ള ട്രെയിന്‍, ബസ് യാത്രകള്‍ക്ക് ഒരാള്‍ക്ക് 150 ഡോളര്‍ (ഏകദേശം 12,500 രൂപ) ഈടാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.

ആരാധകരെ സ്റ്റേഡിയത്തില്‍ എത്തിക്കാനുള്ള ചിലവ് ഫിഫ  വഹിക്കുന്നില്ലെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ മൈക്കി ഷെറില്‍ ആരോപിച്ചു. നികുതിപ്പണം ഇതിനായി ചിലവാക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ആതിഥേയ നഗരങ്ങള്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നതാണെന്നും ഇത്തരം ഉയര്‍ന്ന നിരക്ക് സാമ്പത്തിക നേട്ടത്തെ ബാധിക്കുമെന്നും ഫിഫ പ്രതികരിച്ചു.

മത്സരം നടക്കുന്ന എട്ട് ദിവസങ്ങളില്‍ സാധാരണ യാത്രക്കാര്‍ക്ക് നിയന്ത്രണമുണ്ടാകും. 40,000 ആരാധകര്‍ക്ക് മാത്രമായിരിക്കും ട്രെയിന്‍ സര്‍വീസ് ലഭിക്കുക.

ന്യൂയോര്‍ക്ക് ഗവര്‍ണറും മറ്റ് ഡെമോക്രാറ്റിക് നേതാക്കളും ഈ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. ലോകകപ്പ് ഫൈനല്‍ കാണാനെത്തുന്നവരെ പിഴിഞ്ഞുള്ള ഈ നീക്കം മേഖലയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം. 2026 ജൂലൈ 19-നാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക