
നവംബർ ഇടക്കാല തിരഞ്ഞെടുപ്പു പ്രചാരണം ചൂടു പിടിച്ചതിനിടെ പ്രസിഡന്റ് ട്രംപ് ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തു വന്നു. അരിസോണയിൽ വലതുപക്ഷ ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടിയിൽ അദ്ദേഹം അനുയായികളോട് റിപ്പബ്ലിക്കൻ വിജയം ഉറപ്പാക്കാൻ ആഹ്വാനം ചെയ്തു.
"നമ്മുടെ സമ്പദ് വ്യവസ്ഥ കുതിപ്പിലാണ്, വരുമാനം വർധിക്കുന്നു, നിക്ഷേപവും. വിലക്കയറ്റത്തെ നമ്മൾ തോൽപിച്ചു," ട്രംപ് പറഞ്ഞു. "നമ്മുടെ തൊഴിലാളികൾ പുരോഗതി കാണുന്നു, അതിർത്തികൾ അടഞ്ഞു, ലോകമൊട്ടാകെ അമേരിക്ക ആദരിക്കപ്പെടുന്നു."
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ഏഴു സ്വിങ് സ്റ്റേറ്റുകളും ജയിച്ചെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഇലക്ടറൽ കോളജിൽ ജയിച്ചു, ജനങ്ങളുടെ വോട്ടും നേടി.
"അതാണ് തകർപ്പൻ വിജയം."
ഇടക്കാല തിരഞ്ഞെടുപ്പ് ജയിച്ചേ പറ്റൂ എന്നു ട്രംപ് പറഞ്ഞു. അതിനു കഴിയുന്നതെല്ലാം നമുക്ക് ഒന്നിച്ചു ചെയ്യാം."
ഇറാൻ അണ്വായുധം ഉണ്ടാക്കില്ലെന്നും ഹോർമുസ് തുറക്കുമെന്നും ചൂണ്ടിക്കാട്ടി വിദേശനയത്തിലെ വിജയങ്ങൾ ട്രംപ് ആഘോഷിച്ചു. നേറ്റോ സഖ്യത്തെ ആക്രമിക്കാനും പ്രസിഡന്റ് മറന്നില്ല.
Trump touts gains, targets rivals at rally