Image

രാമസ്വാമിയുടെ പൈതൃകത്തിനെതിരെ തോക്കെടുത്തു പ്രൈമറി എതിരാളി (പിപിഎം)

Published on 18 April, 2026
രാമസ്വാമിയുടെ പൈതൃകത്തിനെതിരെ തോക്കെടുത്തു പ്രൈമറി എതിരാളി (പിപിഎം)

ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ റിപ്പബ്ലിക്കൻ നോമിനേഷൻ തേടുന്ന ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമിക്കെതിരെ തോക്കും പൈതൃകവും ആയുധമാക്കി പ്രൈമറിയിലെ എതിരാളി കേസി പുഷ്. 45 മിനിറ്റ് നീണ്ട വീഡിയോ ഓൺലൈനിൽ കയറ്റി ആക്രമണം മുറുക്കിയ പുഷ് ഏറ്റവും ഒടുവിൽ കണ്ടെത്തിയ ആയുധം രാമസ്വാമിയെ നാഷനൽ റൈഫിൾ അസോസിയേഷൻ (എൻ ആർ എ) എൻഡോഴ്സ് ചെയ്തു എന്നതാണ്.  

തോക്ക് ഉപയോഗിക്കുന്നതിനെ എതിർക്കുന്നതാണ് രാമസ്വാമിയുടെ പൈതൃകത്തിലെ പശ്ചാത്തലമെന്നു പുഷ് ചൂണ്ടിക്കാട്ടി. അത് അസോസിയേഷന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.

രണ്ടാം ഭേദഗതിയെ രാമസ്വാമി ന്യായീകരിക്കുമെന്നു എന്താണ് ഉറപ്പെന്നു പുഷ് ചോദിക്കുന്നു. സ്വന്തം പശ്ചാത്തലം അതല്ലെന്നും അദ്ദേഹം വിഡിയോയിൽ ഉടനീളം പറയുന്നു. തന്റെ കുടുംബത്തിലെ പാരമ്പര്യം തന്നെ തോക്കുകൾ ഉപയോഗിക്കുന്നതാണ്.

എൻ ആർ എയുമായി താൻ ബന്ധം വിടർത്തുമെന്നു വരെ അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. അസോസിയേഷന്റെ അംഗങ്ങളോടുള്ള അനാദരവാണ്‌ രാമസ്വാമിക്കു നൽകിയ പിന്തുണ എന്നാണ് അദ്ദേഹത്തിന്റെ വാദം.

പ്രസിഡന്റ് ട്രംപിന്റെ പിന്തുണയും നേടിയ രാമസ്വാമിക്കെതിരെ സംഘർഷത്തിന്റെ ഭാഷ മറയില്ലാതെ ഉപയോഗിക്കുന്ന പുഷ് അദ്ദേഹത്തിന്റെ ഇന്ത്യൻ പശ്ചാത്തലവും ആയുധമാക്കുന്നു. രാമസ്വാമിയുടെ പശ്ചാത്തലവും മത വിശ്വാസവും വോട്ടർമാർ കണക്കിലെടുക്കണം എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

ഇതൊക്കെ ആണെങ്കിലും രാമസ്വാമി തന്നെയാണ് മുന്നിൽ. പ്രൈമറി മേയ് 5ന്.

Putsch links guns, heritage in attack on Ramaswamy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക