Image

കരാർ ഒപ്പിടാൻ പാക്കിസ്ഥാനിലേക്കു പോകുമെന്നു ട്രംപ്; മോദിയുമായി നല്ലൊരു ചർച്ച നടത്തി (പിപിഎം)

Published on 18 April, 2026
കരാർ ഒപ്പിടാൻ പാക്കിസ്ഥാനിലേക്കു പോകുമെന്നു ട്രംപ്; മോദിയുമായി നല്ലൊരു ചർച്ച നടത്തി (പിപിഎം)

ഇസ്ലാമാബാദിൽ യുഎസ്-ഇറാൻ ചർച്ചകളിൽ തീർപ്പുണ്ടായാൽ കരാർ ഒപ്പിടാൻ അവിടേക്കു പറക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നു പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു. "ഞാൻ പോയേക്കും. കരാർ ഒപ്പിടുന്നത് ഇസ്ലാമാബാദിൽ വച്ചാണെങ്കിൽ ഞാൻ പോയേക്കും. അവർക്കു ഞാൻ ചെല്ലണമെന്ന് ആഗ്രഹമുണ്ട്."

പാക്കിസ്ഥാൻ മഹത്തായ പങ്കാണ് വഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്തി നരേന്ദ്ര മോദിയുമായി 'വളരെ നല്ലൊരു സംഭാഷണം' ഉണ്ടായെന്നും ട്രംപ് പറഞ്ഞു. "ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം സുഖമായിരിക്കുന്നു."

Trump Hints At Pak Visit, Highlights Call With Modi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക