Image

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി പ്രഖ്യാപിച്ച് ഇറാന്‍

Published on 17 April, 2026
  ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും  തുറന്നതായി പ്രഖ്യാപിച്ച് ഇറാന്‍

വാഷിങ്ടണ്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ശേഷിക്കുന്ന സമയം വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഹോര്‍മുസ് പൂര്‍ണമായി തുറന്നിടുകയാണെന്നാണ് ഇറാന്റെ സുപ്രധാന പ്രഖ്യാപനം.

 ഹോര്‍മുസ്  കടലിടുക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും തുറന്നിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ലെബനനും ഇസ്രായേലും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായതായി വ്യാഴാഴ്ച ട്രംപ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ വാഷിംഗ്ടണുമായി ഒരു കരാറിലെത്തുന്നത് വരെ ഇറാനെതിരെയുള്ള യുഎസ് ഉപരോധം 'പൂര്‍ണ്ണ ശക്തിയോടെ തുടരുമെന്ന്' അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക