Image

'നശിപ്പിക്കാൻ ഒരു നിമിഷം മതി, പുനർനിർമിക്കാൻ ജീവിതകാലം മുഴുവൻ വേണ്ടിവരും': ലോകനേതാക്കൾക്കെതിരെ മാർപാപ്പ

Published on 17 April, 2026
'നശിപ്പിക്കാൻ ഒരു നിമിഷം മതി,  പുനർനിർമിക്കാൻ  ജീവിതകാലം മുഴുവൻ വേണ്ടിവരും': ലോകനേതാക്കൾക്കെതിരെ   മാർപാപ്പ

 

ബമെൻഡ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാക്പോര് മുറുകുന്നതിനിടെ, ലോകനേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ലിയോ പതിന്നാലാമൻ മാർപാപ്പ. ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ സംഘർഷബാധിത മേഖലയായ
ബമെൻഡ് സന്ദർശിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു കുട്ടം നിഷ്ഠൂരരായ ഭരണാധികാരികൾ ചേർന്ന് ലോകത്തെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ദൈവനാമം സ്വന്തം രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നവരെ മാർപാപ്പ ശക്തമായി അപലപിച്ചു. കൊല്ലുന്നതിനും നശിപ്പിക്കുന്നതിനുമായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്ന നേതാക്കൾ ഒരു കാര്യം ഓർക്കണം; നശിപ്പിക്കാൻ ഒരു നിമിഷം മതിയാകും. എന്നാൽ പുനർനിർമ്മിക്കാൻ ഒരു ജീവിതകാലം മുഴുവൻ വേണ്ടിവരും, അദ്ദേഹം ഓർമ്മിപ്പിച്ചു.

പത്ത് വർഷത്തോളമായി തീവ്രവാദവും ആഭ്യന്തര കലഹവും മൂലം രക്തച്ചൊരിച്ചിൽ തുടരുന്ന കാമറൂണിലെ ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ആഫ്രിക്കയിലെ നാല് രാജ്യങ്ങളിലായി നടത്തുന്ന 11 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ്
മാർപാപ്പ കാമറൂണിലെത്തിയത്. യുദ്ധക്കൊതിയന്മാരായ ഒരുവിഭാഗം ലോകത്തെ തകർക്കുമ്പോൾ, സ്നേഹവും കാരുണ്യവുമുള്ള സാധാരണക്കാരാണ് ഈ ലോകത്തെ താങ്ങിനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
Jacob 2026-04-17 17:49:36
With all his faults, Trump is the most pro-Christian POTUS. Even Mody ji understands Trump will do everything in his power to support Christians in India.
Reader 2026-04-17 22:22:07
Jacob, What about people of other religion? What did Christ say about one's neighbor? Who is one's neighbor? Did Christ say, help only Christians? By the way, did you know that Catholics in Croatia brutally murdered the Orthodox Christians, and even the Nazis were taken aback by the level of brutality employed by the Catholics? That is just one example. Problem starts when some people demand special treatment. Look at the jews in israel. They demand special treatment, and that they should not be punished for any of the crimes, genocide, etc., they do. Learn to be humble. Be at service to others instead of demanding others serve you.
Matt 2026-04-18 00:57:29
People like Jacob is definitely pro-Christian and insult to Jesus- During a March 13, 2026, interview on The Brian Kilmeade Show, President Trump criticized Talarico’s support for transgender rights—referencing Talarico's 2021 statement that "God is nonbinary"—and labeled his platform an "insult to Jesus". Trump doubled down on social media, calling Talarico "beyond woke" and "grossly incompetent". James Talarico's Response Talarico, a practicing Christian and Presbyterian seminarian, delivered a viral response from a Texas church on March 18, 2026, arguing that political policies, rather than identities, are what truly "insult" the teachings of Jesus. He highlighted issues such as: Healthcare & Taxes: Kicking the sick off healthcare while cutting taxes for billionaires. Immigration: Deporting "the stranger" and separating families. Foreign Policy: Engaging in foreign conflicts. Issues of Justice: Citing the Epstein files as an example of a lack of accountability- Shame on the Christians supporting Trump.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക