Image

പൊള്ളാച്ചി വാല്‍പാറയില്‍ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ മരിച്ചു

Published on 17 April, 2026
പൊള്ളാച്ചി വാല്‍പാറയില്‍ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പാങ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുട്ടികളും മറ്റും സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത് .13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

രിച്ചവരിൽ 7 പേർ സ്‌ത്രീകളാണ്. വാഹനം പൂർണ്ണമായും തകർന്നു.

1.അജിത 54 ( ഹെഡ് മിസ്ട്രസ്) - പുലാമന്തോൾ സ്വദേശി

2.റംല 52 - അധ്യാപിക - പാങ്ങ് സ്വദേശി

3.സുഹറ 43 - അധ്യാപിക - പാങ്ങ് സ്വദേശി

4.ആശ 41 - അധ്യാപിക - പാങ്ങ് സ്വദേശി

5.മജീദ് 43 - അധ്യാപകൻ - പാങ്ങ് സ്വദേശി

6.സാജിത 45 - അധ്യാപിക - പാങ്ങ് സ്വദേശി

7.ഷക്കീല 37 - GUPS പാങ്ങ് - അധ്യാപിക

8.നൗഷാദ് 39 - ഡ്രൈവർ

9.റുഖിയ 39 എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിൽ നിന്നുള്ള 16 പേർ അടങ്ങുന്ന സംഘം ടൂറിസ്റ്റ് വാനിൽ വാൽപ്പാറയിലേക്ക് വന്നത്. വാൽപ്പാറയിൽ പര്യടനം നടത്തിയ ശേഷം ഇന്ന് വൈകുന്നേരം പൊള്ളാച്ചി വഴി കേരളത്തിലേക്ക് വാനിൽ മടങ്ങുകയായിരുന്നു. വാൽപ്പാറ മലയോര റോഡിലെ പതിമൂന്നാം കൊണ്ടൈ ആയു വളവിൽ ഡ്രൈവർക്ക് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

വാനിലുണ്ടായിരുന്ന 16 പേരിൽ 8 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചതായുമാണ് പ്രാഥമിക വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക