
ഇറാൻ ലോകത്തിനു തന്നെ ഭീഷണിയാണെന്നു ലിയോ പതിനാലാമൻ മാർപാപ്പ മനസിലാക്കണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച്ച പറഞ്ഞു. അണ്വായുധങ്ങളുടെ കാര്യത്തിൽ മാർപ്പാപ്പയുമായി അഭിപ്രായ വ്യത്യാസമുണ്ട്. "അത് എന്റെ അവകാശമാണ്."
ശരിയെന്നു തോന്നുന്നത് തനിക്കു ചെയ്‌തേ തീരൂ എന്നു ട്രംപ് പറഞ്ഞു. "എനിക്ക് പോപ്പിനോട് വിരോധമൊന്നുമില്ല. ഇറാന് അണ്വായുധം ആവാമെന്ന് പോപ്പ് പറഞ്ഞു, പറ്റില്ലെന്നു ഞാനും പറഞ്ഞു.
"ഞാൻ അങ്ങിനെ വിശ്വസിക്കുന്നു. ഇറാന് അണ്വായുധം ഉണ്ടായാൽ ലോകം മുഴുവൻ അപകടത്തിലാകും.
"ഇപ്പോൾ ഞങ്ങൾ കരാറിനോട് അടുത്തു. അതു വലിയ കാര്യമല്ലേ. ഇറാൻ 42,000 പ്രതിഷേധക്കാരെ കൊന്നുവെന്നു പോപ്പ് മനസിലാക്കണം. അവർ നിരായുധരായിരുന്നു എന്നതു പോപ്പ് മനസിലാക്കണം."
Trump says Pope must understand Iran is a global threat