Image

കുട്ടികളെ ദുരുപയോഗം ചെയ്തു: ഇര്‍വിങ് ഐ.എസ്.ഡി 75 വയസ്സുകാരനായ മുന്‍ ബസ് അസിസ്റ്റന്റ് അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 17 April, 2026
കുട്ടികളെ ദുരുപയോഗം ചെയ്തു: ഇര്‍വിങ് ഐ.എസ്.ഡി 75 വയസ്സുകാരനായ മുന്‍ ബസ് അസിസ്റ്റന്റ് അറസ്റ്റില്‍

ഇര്‍വിങ് (ഡാലസ്) : സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇര്‍വിങ് ഐ.എസ്.ഡിയിലെ മുന്‍ സബ്സ്റ്റിറ്റിയൂട്ട് ബസ് ഡ്രൈവര്‍ അസിസ്റ്റന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. 75 വയസ്സുകാരനായ ഇയാളെ ഏപ്രില്‍ 9-നാണ് പിടികൂടിയത്.

കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 2023 മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ ഇയാള്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ ജോലി ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൂടുതല്‍ കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ സമീപിച്ചിട്ടുണ്ടാകാമെന്ന് സൂചന നല്‍കിയതായി പൊലീസ് പറഞ്ഞു.

നിലവില്‍ 25,000 ഡോളര്‍ ജാമ്യത്തുകയില്‍ ഡാലസ് കൗണ്ടി ജയിലിലാണ് പ്രതി.

സമാനമായ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് മാതാപിതാക്കള്‍ അന്വേഷിക്കണമെന്ന് ഇര്‍വിങ് പൊലീസ് നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയുന്നവര്‍ 972-721-3535 എന്ന നമ്പറില്‍ ബന്ധപ്പെടുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക