Image

'ഇപ്പോള്‍ 3 മുഖ്യമന്ത്രിമാരുടെ പട്ടിക, എണ്ണം ഇനിയും കൂടും, മെയ് 4 വരെ അങ്ങനെ പലതും കാണാം'; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരിഹാസവുമായി ശിവന്‍കുട്ടി

Published on 16 April, 2026
'ഇപ്പോള്‍ 3 മുഖ്യമന്ത്രിമാരുടെ പട്ടിക, എണ്ണം ഇനിയും കൂടും,  മെയ് 4 വരെ അങ്ങനെ പലതും കാണാം'; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരിഹാസവുമായി  ശിവന്‍കുട്ടി

തിരുവനന്തപുരം;  നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നതില്‍ പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി. യു ഡി എഫിന്റെ പാരമ്പര്യം ഇതാണെന്നും ചില കാര്യങ്ങള്‍ എത്രയായാലും മാറില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സി പി എമ്മില്‍ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. 140 സീറ്റ് കിട്ടുമെന്ന് പറഞ്ഞാലും യു ഡി എഫിനോട് എന്തിന് തര്‍ക്കിക്കണമെന്നും ശിവന്‍കുട്ടി ചോദിച്ചു.

 കഴിഞ്ഞ തവണ യു ഡി എഫ് അധികാരത്തിലെത്തും എന്ന് കരുതി വകുപ്പ് വരെ തിരിച്ചിരുന്നു. കാറിന്റെ കാര്യത്തില്‍ മാത്രമായിരുന്നു സംശയമുണ്ടായിരുന്നത്. പലര്‍ക്കും ജോത്സ്യനെ കണ്ടിട്ട് വേണമായിരുന്നു കാറിന്റെ നമ്പര്‍ തീരുമാനിക്കാന്‍. കാര്‍ നമ്പര്‍ എടുക്കാന്‍ ജോത്സ്യനെ കണ്ട് തിരിച്ചുവന്നപ്പോഴാണ് ഫലം മറ്റൊന്നായത്. കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ മൂന്നു മുഖ്യമന്ത്രിമാരുടെ പട്ടികയാണുള്ളത്. എണ്ണം ഇനിയും കൂടും. മെയ് നാല് വരെ അങ്ങനെ പലതും കാണാമെന്നും ശിവന്‍കുട്ടി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക